Friday, January 28, 2011

പി.കെ.കുമ്പസാരക്കുട്ടി

പി.കെ.കുമ്പസാരക്കുട്ടി

കുഞ്ഞാലിക്കുട്ടി വീണ്ടും കുമ്പസരിക്കുകയാണ്. തനിക്ക് ചില തെറ്റുകൾ സംഭവിച്ചുപോയി. അതിന്റെ ഫലം താൻ അനുഭവിക്കുന്നു. ഇപ്പോൽ ഇതാ തനിക്ക് വധഭീഷണി! വധഭീഷണി നടത്തുന്നതോ സ്വന്തം ഭാര്യാസഹോദരിയുടെ ഭർത്താവ് റൌഫ്. തന്റെ സുഖത്തിലും ദു:ഖത്തിലും ഒക്കെ ഒപ്പമുണ്ടായിരുന്ന റൌഫ്. അപ്പോൾ ഇനി കുറച്ചുനാൾ റൌഫ് ആണ് താരം. കുറെ കാലമായി തന്നെ റൌഫ് ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവത്രേ. അങ്ങനെ താൻ ഭരണത്തിലിരിക്കുമ്പോൾ പലകാര്യങ്ങളും നേടിയിട്ടുണ്ടത്രേ.

അപ്പോൾ രണ്ടു കാര്യങ്ങൾ അദ്ദേഹം സമ്മതിക്കുന്നു. ഒന്ന് തന്നെ മറ്റൊരാൾക്ക് ബ്ലാ‍ക്ക് മെയിൽ ചെയ്യാൻ തക്ക വണ്ണം എന്തൊക്കെയോ തെറ്റുകൾ താൻ ചെയ്തിരിക്കുന്നു. റൌഫിനും കൂടി ബോധ്യമുള്ള അഥവാ രണ്ടുപേരും അറിഞ്ഞ് ഒറ്റയ്ക്കും കൂട്ടായും പല തെറ്റുകളും ചെയ്തിട്ടുണ്ട്. അത് വച്ചാണ് റൌഫ് കളിക്കുന്നത്. ഇവിടെ റൌഫിന് എന്തും വെളിപ്പെടുത്താം. റൌഫ് എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ തന്നെ റൌഫിന് അത് പ്രശ്നമല്ല. കാരണം റൌഫ് ഒരു പൊതു പ്രവർത്തകൻ അല്ല. പക്ഷെ അതല്ലല്ലോ കുഞ്ഞാലിക്കുട്ടിയുടെ കാര്യം. പലതും വെളിപ്പെടുത്തിയാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയെ അത് ബാധിക്കും.

രണ്ടാമത് ശ്രദ്ധിക്കേണ്ട കാര്യം, തന്നെ ബ്ലാക്ക് മെയിൽ ചെയ്തും തന്റെ ബന്ധു എന്ന നിലയിലും യു.ഡി.എഫ് ഭരണകാലത്ത് റൌഫ് പലതും നേടിയെടുത്തിട്ടുണ്ട് എന്ന വെളിപ്പെടുത്തലാണ്. അപ്പോൾ ഭരണാധികാരം ഉപയോഗിച്ച് പല അവിഹിതമായ കാര്യങ്ങളും ചെയ്തിട്ടുണ്ട് എന്നും കുഞ്ഞാലിക്കുട്ടി പരോക്ഷമായി സമ്മതിച്ചിരിക്കുകയാണ്. അപ്പോൾ താൻ ഭരണത്തിൽ ഇരിക്കുമ്പോൾ ചെയ്തിട്ടുള്ള അഴിമതിയും എല്ലാവിത അവിഹിതങ്ങളും റൌഫ് ബ്ലാക്ക് മെയിൽ ചെയ്തതുകൊണ്ട് മാത്രം സംഭവിച്ചതാണെന്നും വേണമെങ്കിൽ വരുത്തിതീർക്കാം.

അങ്ങനെ ഒരാൾ ബ്ലാക്ക്മെയിൽ ചെയ്യുമ്പോൾ അതിന് നിന്നു കൊടുക്കണമെങ്കിൽ ബ്ലാക്ക് മെയിൽ ചെയ്യുന്ന ആളെ ഭയം ഉണ്ടെന്നല്ലേ? എങ്കിൽ എന്തിനാണ് ആ ഭയം? പറഞ്ഞു കുമ്പസരിച്ചോളൂ. റൌഫ് എല്ലാം പറയുന്നതിനു മുമ്പ് ജനങ്ങളോട് തുറന്ന് കുമ്പസരിച്ചാൽ അതായിരിക്കും നല്ലത്. പണ്ട് ലീഗിന്റെ കമ്മിറ്റിയിലും ഷിഹാബ് തങ്ങളുടെ മുമ്പിലും ഒക്കെ ഒത്തിരി കുമ്പസരിച്ചതല്ലേ? ഇടയ്ക്കിടെ കുമ്പസരിക്കുന്നത് നല്ലതാണ്. മന:ശാന്തി കിട്ടും.

പൊതു പ്രവർത്തവർ തങ്ങളുടെ പൊതു ജീവിതത്തിലും വ്യക്തി ജീവിതത്തിലും പുലർത്തേണ്ട മാന്യതകൾക്കും മര്യാദയ്ക്കും അപ്പുറത്ത് കാണിക്കുന്ന കൊള്ളരുതായ്മകളുടെ ഫലം ചിലർക്കെങ്കിലും തിരിച്ചു ഫലിക്കും. അത് ഒരു പക്ഷെ ആയിരത്തിൽ ഒരാൾക്ക് മാത്രം ആയിരിക്കും. ബാക്കിയുള്ളവർ രക്ഷപ്പെട്ടു പോകും. പക്ഷെ ഇവിടെ ആ ആയിരത്തിൽ ഒരാൾ കുഞ്ഞാലിക്കുട്ടിയായിപ്പോയി!

എപ്പോഴും അല്പം ധാർഷ്ട്യത്തിന്റെ മേമ്പൊടി ചേർന്ന സംസാരമല്ല ഇപ്പോൾ കുമ്പസരിക്കുമ്പോൾ നാം കാണുന്നത്. പെരുമാറ്റത്തിൽ എന്തൊരു നൈർമ്മല്യം. എന്തൊരു വിനയം. എത്ര സത്യസന്ധത. തെരഞ്ഞെടുപ്പ് അടുത്ത് വരികയല്ലേ? ഇനി തോൽക്കാതിരിക്കാൻ ഈ ഒരു സഹതാപം സഹായിക്കുകയും ചെയ്യും. ഒരാളെ ആരെങ്കിലും കൊല്ലാൻ ശ്രമിക്കുന്നു എന്നറിഞ്ഞാൽ അയാൾ ജനങ്ങൾ എത്ര വെറുക്കുന്നവർ ആയാലും ഒരു സഹതാപമൊക്കെ കിട്ടും.

ഇപ്പോള്‍ ആൾ ജനകീയനായി. ഇപ്പോൾ അദ്ദേഹം പാവപ്പെട്ടവരെക്കുറിച്ച് സംസാരിക്കുന്നു. പാവങ്ങൾക്ക് വേണ്ടി ചെലവഴിക്കേണ്ട സമയമത്രയും റൌഫിനെ പോലുള്ളവർക്ക് വേണ്ടി ചെലവാക്കിയതിൽ അദ്ദേഹത്തിനിപ്പോൾ പശ്ചാത്താപം ഉണ്ടത്രേ! നല്ലത്. അപ്പോൾ ഇതുവരെ- ഭരണത്തിലിരുന്നപ്പോഴടക്കം പാവങ്ങൾക്ക് വേണ്ടിയല്ല നിന്നതെന്നും സമ്മതിച്ചല്ലോ. ഇനിയങ്കിലും പാവങ്ങൾക്ക് വേണ്ടി നിൽക്കുമല്ലോ. ഇനി ധൈര്യമായി കുറ്റിപ്പുറത്തെന്നല്ല എവിടെയും മത്സരിക്കാം.

നോക്കണേ, ഈ റൌഫ്. ആള് ചില്ലറക്കാരനാണോ? ഒരാളെ കൊല്ലാൻ ശ്രമിക്കുക. അതും ഒരു ബന്ധുവിനെ. അതും മംഗലാപുരത്ത് നിന്ന് കൊട്ടേഷൻ സംഘത്തെ ഇറക്കിയിട്ട്! അപ്പോൾ എത്ര ക്രൂരന്മാരുമായിട്ടായിരുന്നു നമ്മുടെ മുൻ മന്ത്രിയുടെ കൂട്ടുകെട്ടെന്ന് മനസിലായില്ലെ? ഇവരൊക്കെ കാണിക്കുന്ന കന്നംതിരിവുകൾക്ക് രാഷ്ട്രം തന്നെ വില കൊടുക്കേണ്ടിവരുന്നു. ഇനി സർക്കാർ ചെലവിൽ എല്ലാ സുരക്ഷയും നൽകേണ്ടേ? അന്വേഷണങ്ങൾ നടത്തേണ്ടേ?

എന്തായാലും നമ്മുടെ നാട് ഭരിച്ച ഒരു മന്ത്രിയല്ലേ? കുറെ അംഗബലമുള്ള ഒരു പാർട്ടിയുടെ നേതാവുമല്ലേ? അദ്ദേഹത്തിന്റെ ജീവൻ നമുക്ക് എല്ലാ സുരക്ഷയും കൊടുത്ത് സംരക്ഷിക്കുക. ഇനിയും അദ്ദേഹം തെറ്റുകൾ ചെയ്ത് നാളെ ഇതുപോലെ കുമ്പസരിക്കാൻ ഇടവരില്ലെന്നും നമുക്ക് പ്രതീക്ഷിക്കാം. ചെയ്ത തെറ്റുകൾക്ക് മാപ്പ് കൊടുക്കാം. അല്ല നമ്മൾ ഇപ്പോൾ മാപ്പ് കൊടുത്തില്ലെങ്കിൽ തന്നെ പുള്ളിയെ ആര് എന്തു ചെയ്യാനാ? പിന്നെ നമുക്ക് മാപ്പ് കൊടുക്കുക. അത്ര തന്നെ!

അല്ലെങ്കിൽതന്നെ എല്ലാവർക്കും മാപ്പ് കൊടുക്കാൻ സദാ നമ്മുടെ ജനം ഒരുങ്ങിയിരിപ്പാണല്ലോ. എത്ര തെറ്റു ചെയ്യുന്നവരെയും ജയിലിൽ കിടന്നിട്ട് ഇറങ്ങി വരുന്നവരെയും ഖജനാവ് മൊത്തമായും എടുത്ത് വിഴുങ്ങുന്നവരെയും ഒക്കെ ജയിപ്പിക്കാൻ ജനത്തിനു മടിയൊന്നുമില്ലല്ലോ. എല്ലാം മറക്കാനും പൊറുക്കാനും ഉള്ള കഴിവ് നമ്മുടെ ജനങ്ങൾക്ക് മതിയാവോളം ഉണ്ട്. അല്ലെങ്കിൽത്തന്നെ അപ്പപ്പോൾ കണ്ടതുപോലെയാണല്ലോ നമ്മുടെ ജനാധിപത്യ ബോധം!

Sunday, April 25, 2010

പരസ്യങ്ങളിലെ അശ്ലീലം

ചിത്രം ശ്രദ്ധിക്കുക. ബ്.എസ്.എൻ എല്ലിന്റെ പുതിയ ഹൈ സ്പീഡ് കണക്ഷൻ സംബന്ധിച്ച പരസ്യത്തിനൊപ്പമുള്ള ചിത്രമാണ്. കർണ്ണാടക ബി.എസ്.എനിൽ നിന്നാണ് അറിയിപ്പ് വന്നിരിക്കുന്നത്. ഇപ്പോഴും ബി.എസ്.എൻ.എൽ സർക്കാരിന് ഓഹരിയുള്ള ഒരു സ്ഥാപനമാണ്. അതിൽ പോലൂം സ്ത്രീകളെ വില്പനച്ചരക്കാ‍ക്കുന്ന പരസ്യമാണ്. പകുതി കീറി കളഞ്ഞ നിക്കറുമിടുവിച്ച് നിർത്തിയിരിക്കുകയാണ് പെൺ കുട്ടിയെ! മാന്യമായി നമ്മുടെ രാജ്യത്തിന് ഇണങ്ങുന്ന വസ്ത്രം ധരിപ്പിച്ച് പരസ്യം ചെയ്താൽ ആരു ശ്രദ്ധിക്കാൻ? ഇനി ഉപഭോക്താക്കളെല്ലാം ഇമ്മാതിരി വസ്ത്രം ധരിച്ചു കൊണ്ട് നെറ്റ് ഉപയോഗിക്കാണോ ആവോ! സ്ത്രീശാക്തീകരണം സ്ത്രീകളെല്ലാം ജെട്ടി ഇട്ടുകൊണ്ടാകട്ടെ. പാർളമെന്റിൽ സ്ത്രീ സംവരണം നടപ്പിലാകുമ്പോൾ വനിതാ എം.പിമാർ എല്ലാം ഇതുപോലെ സൌകര്യാർത്ഥം ജെട്ടിയും ബനിയനുമിട്ട് കയ്യിൽ ലാപ് ടോപ്പുമായി പോട്ടെ. പൊതു പ്രവർത്തകർ വസ്ത്ര ധാരണത്തിലും സിമ്പിൾ ആയിരിക്കണമല്ലോ. ഇനിയും വേണമെകിൽ നിക്കർ വെട്ടി പൊക്കി കൂടുതൽ സിമ്പിൾ ആകാം. ബനിയനും കുറച്ചും കൂടി മേലോട്ട് വെട്ടി കയറ്റാവുന്നതേ ഉള്ളു. വയറിൽ ഒക്കെ എന്തു പള്ളിരിക്കുന്നു? ആകെ ക്കൂടി പെണ്ണുങ്ങൾക്ക് രണ്ടിടത്തല്ലേ പള്ളുള്ളു. ആണുങ്ങൾക്കാണെങ്കിൽ കേവലം ഒരിടത്തും. പടത്തിലുള്ള പെൺകുട്ടിയൊട് ഇങ്ങനെ എഴുതെണ്ടിവന്നതിൽ ക്ഷമ ചോദിക്കണം എന്നുണ്ട്. പക്ഷെ ചോദിക്കുന്നില്ല. കാരണം കുട്ടിയ്ക്ക് അങ്ങനെ നിൽക്കാമെങ്കിൽ നമുക്ക് എഴുതുകയും ചെയ്യാം. പരസ്യത്തിലായാലും യഥാർത്ഥ ജീവിതത്തിലായാലും സ്ത്രീകൾ ഇങ്ങനെ അടിവസ്ത്രങ്ങളായ നിക്കറും ബനിയനും മീതെ മാന്യമായ വസ്ത്രം ധരിച്ചേ മതിയാകൂ. നിങ്ങൾ ആ‍ അടിവസ്ത്രങ്ങൾക്ക് ടീ ഷർട്ടെന്നും, ജെട്ടിക്ക് ബർമ്മുഡയെന്നും ഒക്കെ പരഞ്ഞെന്നിരിക്കും. പക്ഷെ നിങ്ങളോളം പുരോഗമിച്ചിട്ടില്ലാത്ത പാവം ഞങ്ങൾക്കിവ ജെട്ടിയും ബാഡിയുമൊക്കെയാണ്. എന്തായാലും ഗവർണ്മെന്റിനു ഓഹരികളുള്ള സ്ഥാപനങ്ങളെങ്കിലും ഇത്തരം പെൺ പരസ്യങ്ങൾ കൊടുക്കുന്നത് ഒഴിവാക്കേണ്ടതാണ്. എനിക്ക് മനസ്സിലാകാത്തത് ബി.എസ്.എൻ എല്ലിന്റെ കണക്ഷനും സ്ത്രീയുടെ തുടകളുമായി എന്തു ബന്ധമാണുള്ളത് എന്നാണ്.

മേൽകാണിച്ച ചിത്രം താരതമ്യേന അശ്ലീലം കുറവാണെന്നറിയാം. അതിനെക്കാൾ അശ്ലീലമുള്ള ചിത്രങ്ങൾ ചില സർക്കാർ പരസ്യങ്ങളിൽ കണ്ടു വരുന്നുണ്ട്. അത് ഇപ്പോൾ തപ്പി എടുക്കാൻ സമയമില്ലാത്തതുകൊണ്ട് കിട്ടിയത് ഇട്ടുവെന്നുമാത്രം. എന്തായാലും സ്ത്രീകളെ വില്പന ചരക്കാക്കുന്ന പാസ്യങ്ങളിൽ നിന്ന് സർക്കാർ ബന്ധമുള്ള സ്ഥാപനങ്ങൾ ഒഴിഞ്ഞു നിൽക്കണം

Thursday, March 18, 2010

ബച്ചന്‍ ബ്രാന്‍ഡ് അംബാസിഡറാകില്ലെന്ന് യെച്ചൂരി

മതൃഭൂമി വാർത്ത

ബച്ചന്‍ ബ്രാന്‍ഡ് അംബാസിഡറാകില്ലെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ഗുജറാത്ത് സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസിഡറായ നടന്‍ അമിതാഭ് ബച്ചനെ കേരളാ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കാനുള്ള ടൂറിസം വകുപ്പിന്റെ നീക്കത്തിനെതിരെ സി പി എം കേന്ദ്രനേതൃത്വം രംഗത്ത്. ഗുജറാത്തിന്റെ ബ്രാന്റ് അംബാസിഡര്‍ പദവിയിലുള്ള അമിതാഭ് ബച്ചനെ കേരളത്തില്‍ അതേസ്ഥാനത്ത് നിയമിക്കുന്നതിനോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്നും ബച്ചനെ ഈ പദവിയില്‍ നിയമിക്കില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വവുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബച്ചനെ കേരളത്തിന്റെ ടൂറിസം ബ്രാന്റ് അംബാസിഡറാക്കാന്‍ മുന്‍കൈയ്യെടുത്തത് ടൂറിസം മന്ത്രിയും മറ്റൊരു പി. ബി. അംഗവുമായ കോടിയേരി ബാലകൃഷ്ണനാണ്. ഈ തീരുമാനത്തെയാണ് സീതാറാം യെച്ചൂരി ചോദ്യം ചെയ്തിരിക്കുന്നത്.

Sunday, January 17, 2010

ലാല്‍സലാം, ബസു !

സ. ജ്യോതി ബസു ഇന്ന് (ജനുവരി 17) അന്തരിച്ചു

കൊല്‍ക്കത്ത: വംഗദേശത്തെ ചുകപ്പിച്ച സമരനായകന്‍ ജ്യോതിബസു അന്തരിച്ചു. ഒമ്പത് ദശകങ്ങളായി പ്രകാശമേകിയ വംഗജ്യോതി അസ്തമിക്കുമ്പോള്‍ മറയുന്നത് ഇന്ത്യന്‍ വിപ്ളവ പ്രസ്ഥാന ചരിത്രത്തിലെ സമരഭരിതമായ ഒരധ്യായമാണ്. കൊല്‍ക്കത്തസാള്‍ട്ട് ലേക്കിലെ എഎംആര്‍ഐ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 11.47നായിരുന്നു അന്ത്യം. മൂന്ന് ദശകത്തോളം ബംഗാളിലെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് 95 വയസായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ദീര്‍ഘനാളായി പാര്‍ടി പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു അദ്ദേഹം. പുതുവര്‍ഷദിനത്തില്‍ ന്യുമോണിയ ബാധിച്ച് സാള്‍ട്ട് ലേക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Wednesday, April 8, 2009

ബദല്‍ സര്‍ക്കാര്‍ ഉണ്ടാകും: കാരാട്ട്



ബദല്‍ സര്‍ക്കാര്‍ ഉണ്ടാകും: കാരാട്ട്


ചേര്‍ത്തല: യുപിഎയില്‍ ഘടകകക്ഷികളായി അവശേഷിക്കുന്നത് മുസ്ളീം ലീഗും ഡിഎംകെയും മാത്രമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കോഗ്രസ് തന്നെ യുപിഎ പിരിച്ചുവിട്ട മട്ടിലാണ്. എന്നാല്‍ നാല് ഇടതുപക്ഷ പാര്‍ടികളും ആറ് പ്രാദേശിക പാര്‍ടികളും ചേര്‍ന്നാണ് തെരഞ്ഞെടുപ്പിന് മുമ്പായി മൂന്നാം മുന്നണി രൂപീകരിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പിനുശേഷം മറ്റ് മതനിരപേക്ഷ കക്ഷികളുംകൂടിച്ചേര്‍ന്ന് കോഗ്രസ് ഇതര ബിജെപി ഇതര സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. പൊതുമിനിമം പരിപാടിയില്‍ രണ്ട് കാര്യങ്ങളാണ് യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയത്. ഒന്ന് തൊഴിലുളറപ്പ് പദ്ധതി, രണ്ട് വനാവകാശ നിയമം. ഇവ രണ്ടും നടപ്പായത് ഇടതുപക്ഷത്തിന്റെ സമ്മര്‍ദം മൂലമാണ്.

സമാജ്വാദി പാര്‍ടിയുടെ എതിര്‍പ്പുമൂലമാണ് വനിത ബില്‍ പാസാക്കാതെ വന്നതെന്നും കാരാട്ട് പറഞ്ഞു.

(ദേശാഭിമാനിയിൽനിന്ന്‌)