Saturday, October 18, 2008

ലേഖനം- പുനത്തിലാന്‍ പറഞ്ഞതു കേട്ടില്ലേ?

ലേഖനം

പുനത്തിലാന്‍ പറഞ്ഞതു കേട്ടില്ലേ?

അബ്ദുള്ള എന്ന പേരു കണ്ടിട്ട് പുനത്തിലാനെ എപ്പഴോ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ വച്ചു തടഞ്ഞു നിര്‍ത്തീന്ന്; പുനത്തിലാനു മാത്രമല്ല , അത് ബാംഗ്ലൂരില്‍ മാത്രവുമല്ല ഇന്ത്യയുടെ നാനാഭാഗങ്ങളിലും പല മുസ്ലിമീങ്ങള്‍ക്കും പലപ്പോഴും ഈ അനുഭവം ഉണ്ടാകുന്നുണ്ട്. ഇപ്പോള്‍ . ക്രിസ്ത്യാനികള്‍ക്കും .

ബാന്ഗ്ലൂരില്‍ അഞ്ചുനേരം നിസ്കരിയ്ക്കാന്‍ പോകുന്നവരെയൊക്കെ പോലീസുകാര്‍ പോലും സംശയത്തോടെ നോക്കുകയും കണ്ണുരുട്ടുകയും ചെയ്യുന്നുവെന്നാണ് കേട്ടു കേള്‍വി.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലോക്കെ വളരെ നേരത്തെ തന്നെ മുസ്ലിം നാമം കേട്ടാല്‍ പോലീസുകാര്‍ ദ്വേഷ്യത്തോടെ ' Are you a muhammadeeyan ? ' എന്ന് ചോദിയ്ക്കുമത്രേ!

രാഷ്ട്രീയമായി ആര് ഭരണത്തില്‍ ഉപവിഷ്ടരായിരുന്നാലും മിക്ക സംസ്ഥാനങ്ങളിലും സംഘ പരിവാര്‍ ശക്തികളാണ് പ്രായോഗികമായി ഭരിയ്ക്കുന്നത്. എല്ലാ പ്രദേശങ്ങളിലും അവര്‍ രാഷ്ട്രീയേതര സമാന്തര ഭീകര ഭരണം നടത്തിപ്പോരുകയാണ്. ഇപ്പോള്‍ അതിന് ആക്കം കൂടിയെന്നേയുള്ളു. ഇനി ആര്ക്കും അവരെ നിയന്ത്രിക്കാനാകില്ല.


ഇപ്പോള്‍ ബജ്രംഗ്ദളിനെ നിരോധിക്കണം എന്ന് പറയുന്നവരുണ്ട്. നിരോധിയ്ച്ചാല്‍ വേറെ ഏതെങ്കിലും വേഷ ഭാവത്തില്‍ വളരുകയെ ഉള്ളൂ. അല്ലെങ്കില്‍ തന്നെ നിരോധിയ്ക്കാന്‍ ആര്‍ക്കു ധൈര്യം? ഇനി നിരോധിച്ചാലും അവര്‍ പ്രവര്‍ത്തിച്ചാല്‍ ആ വിവരം ആര് റിപ്പോര്‍ട്ട് ചെയ്യും?

കേരളത്തിലും ബംഗാളിലും ത്രിപുരയിലും സി.പി. എമ്മുകാരെന്കിലും കാണുമെന്നു പറയാം. എല്ലാവരും കൂടി അവരെ കൊന്നോടുക്കിയില്ലെന്കില്‍ ! ഇനി നിരോധിയ്ക്കപ്പെട്ട ബജ്രന്ഗ്ദള്‍ പ്രവര്‍ത്തിച്ചാല്‍ അവരെ പിടി കൂടുന്നത് ആരാ? പോലീസോ? ഹ!ഹ!ഹ! കേരളത്തിനു പുറത്തെ പോലീസ് എന്നാല്‍ .......പറയേണ്ടല്ലോ!

വേറൊന്ന്, ബജ്രന്ഗ് ദള്‍ മാത്രമല്ലല്ലോ വര്‍ഗീയ ഫാസിസ്റ്റുകള്‍; ആര്‍.എസ്. എസും മാറ്റുമോ? ശിവസേനയോ? അവരൊക്കെ മതേതരക്കാരാണോ? വര്‍ഗീയ ഫാസിസ്റ്റുകളായ എന്‍. ഡി എഫ്. പോലെയുള്ള മുസ്ലിം ഫാസിസ്റ്റുകളേയോ? അവരെപ്പിന്നെ ആര് നിരോധിയ്ക്കും? നിരോധിയ്ക്കുമ്പോള്‍ സര്‍വത്ര നിരോധിയ്ക്കണ്ടേ? (ഇനിയിവിടെ ആരും ഹിന്ദുത്ത ശക്തികളെ ഒരു ചുക്കും ചെയ്യാന്‍ പോകുന്നില്ല.അത് വേറെ കാര്യം)

ഒരു നിനോധനം കൊണ്ടൊന്നും തീര്‍ക്കാവുന്ന തരത്തിലല്ല കാര്യങ്ങളുടെ കിടപ്പ്.

ഇപ്പോളൊരു ഹിന്ദുരാഷ്ട്രത്തിന്റെ മട്ടും മാതിരിയും തന്നെ! ഇനി സാങ്കേതികമായി കേന്ദ്രത്തിലെ ഭരണം കൂടി കൈ വാരികയെ വേണ്ടൂ. ഒരു ഫാസിസ്റ്റ് മതാധിപത്യ രാഷ്ട്രത്തില്‍ ജീവിക്കുവാന്‍ മനസ്സും ശരീരവും പാകപ്പെടുത്തുക. ഒരറ്റത്തുനിന്നു ഉന്മൂലനം ചെയ്തു ചെയ്തു വരികയാണ്. ആരുണ്ടിവിടെ ചോദിയ്ക്കാന്‍?


ഒറീസയില്‍ ക്രിസ്ത്യാനി വേട്ട, ചര്‍ച്ച കേരളത്തില്‍ മാര്‍ക്സിസ്റ്റു വിരുദ്ധ അരമനകളില്‍! മാര്‍കക്‍സിസ്റ്റുകള്‍ നിരീശ്വരന്‍മാരല്ലേ അല്ലെ? അവരല്ലേ യഥാര്‍ഥ ശത്രുക്കള്‍! വേണം അവരുടെ ചോര!

ഹിന്ദുത്വക്കാരുടെ ഒന്നാം ശത്രു മുസ്ലീംങ്ങളോ, ക്രിസ്ത്യാനികളോ, അല്ല, കമ്മ്യൂണിസ്റ്റുകള്‍ ആണ്. അവരാണല്ലോ,ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രതിരോധവുമായി വരിക ! അവരെ നിഷ്കാസനം ചെയ്തിട്ട് വേണമല്ലോ ആര്ക്കും മതരാഷ്ട്രം ഉണ്ടാക്കാന്‍.


പക്ഷെ ഇപ്പൊ, ഇത്തിരിപ്പോന്ന മൂന്നു സംസ്ഥാനങ്ങളുടെ പച്ചയില്‍ കിടന്നു വിലസുന്ന കമ്മ്യൂണിസ്റ്റുകളൊന്നും ഇവിടത്തെ മത ന്യൂനപക്ഷങ്ങളെ ഇല്ലായ്മചെയ്യുന്നതിണോ ഹിന്ദുരാഷ്ട്രം സ്ഥാപിയ്ക്കുന്നതിനോ വലിയ പ്രതിബന്ധമല്ല. ക്രിസ്ത്യാനികളെയും മുസ്ലീങ്ങലെയുമൊക്കെ കൊന്നൊടുക്കുന്ന കൂട്ടത്തില്‍ തന്നെ അവരെക്കൂടി അങ്ങ് തീര്ത്തു തീര്ത്തു വന്നാല്‍ പോരെ?

കേരളത്തിലൊക്കെ ആര്‍. എസ്. എസുകാരെ ജീവന്‍ കൊടുത്തും ബ്ലോക്കു ചെയ്തു നില്ക്കുന്ന സി. പി. എമ്മുകാരെ കൊന്നു തീര്ത്തു സഹായിക്കാന്‍ എന്‍.ഡി എഫ് പോലുള്ള മുസ്ലിം ഫാസിസ്റ്റ് സംഘടനകള്‍ കൂടിയുള്ളപോള്‍ എളുപ്പമായി.

ഇന്ത്യയില്‍ ഇനി എണ്ണപ്പെടുന്ന സംസ്ഥാനങ്ങളില്‍ ഒഴികെ എല്ലായിടത്തും ഹിന്ദുത്വ വാദികളുടെ ഭരണമാണ് വരാനിരിയ്ക്കുന്നത്. കേന്ദ്രത്തിലാകട്ടെ അധികാരത്തില്‍ ഏറാന്‍ , അതിന് മാത്രമായി ഒരു രക്ത ചൊരിച്ചിലിന്റെ ആവശ്യം വരുന്നില്ല. തികച്ചും ജനാധിപത്യ മാര്‍ഗത്തിലൂടെ തന്നെ അത് സാധിയ്ക്കും. കാരണം ബി. ജെ. പിയ്ക്ക് എതിര് നില്‍ക്കാന്‍ ആരും ഇല്ലാല്ലൊ!


കോണ്ഗ്രസ് എന്നെ പടം മടങ്ങി. അല്ലെങ്ങ്കില്‍ത്തന്നെ വര്‍ഗീയതയ്ക്കെതിരെ കോണ്ഗ്രസ് എന്ത് ചെയ്യാന്‍ ?എന്ത് ചെയ്തിട്ടുണ്ട്?

ഇവിടെ പറഞ്ഞുവന്നത്, സംഗതി നിസാരമായി കാണേണ്ട. ഹിന്ദുവല്ലാത്ത ആരും ഇപ്പോള്‍ അരക്ഷിതാവസ്ഥയില്‍ ആണ്. ഇസ്ലാമിക ഭീകരതയ്ക്കും ഈ അവസ്ഥയുണ്ടാക്കുന്നതില്‍ ഉത്തരവാദിത്വം ഉണ്ട്.


കേരളത്തിന് പുറത്തുള്ള പ്രബുധരല്ലാത്ത ബഹുഭൂരിപക്ഷം ഹിന്ദുക്കള്‍ മുസ്ലിങ്ങളെ കാണുന്നത് രാജ്യത്തിന് പുറത്തുള്ളവവരായിട്ടാണ്. ഇതു അവരുടെ കുറ്റം അല്ല. അങ്ങനെയൊക്കെയാണ് പഠിപ്പിച്ചുവച്ചിരിയ്ക്കുന്നത്.ചിലയിടത്ത് മുസ്ലിങ്ങളാകട്ടെ പാകിസ്ഥാന്‍ പൌരന്മാരെപോലെയാണ് പെരുമാറുന്നത് എന്നതും കാണണം.

ക്രിസ്ത്യാനികള്‍ക്ക് ലോകം മഴുവന്‍ ക്രിസ്റ്റ്യാനികളുടേതാക്കണം. മുസ്ലീങ്ങള്‍ക്ക് ലോകം മുഴുവന്‍ ഇസ്ലാമികമാക്കണം. ഹിന്ദുക്കള്‍ക്ക് ഹിന്ദുരാഷ്ട്രം വേണം. ചുരുക്കത്തില്‍ മനുഷ്യന് എങ്ങും സ്വസ്ഥമായി ജീവിക്കാന്‍ പറ്റാതെയായി.

ഇന്ത്യയില്‍ ഹിന്ദുവിനും ക്രിസ്ത്യാനിക്കും സുരക്ഷിതത്വമില്ല. അതുകാരണം ഹിന്ദുവിന് ലോകത്തൊരിടത്തും സുരക്ഷിതത്വമില്ല. ഇതൊക്കെ എവിടെച്ചെന്നു അവസാനിക്കും എന്റെ( ഇല്ലാത്ത ) ദൈവമേ.....!


തുടങ്ങിയത് പേരിന്റെ പൊല്ലാപ്പിനെക്കുറിച്ചാണ്. ജനിയ്ക്കുന്ന കുട്ടികള്‍ക്ക് പേരു ഇടുമ്പോള്‍ ശ്രദ്ധിയ്ക്കുക. ജാതിയും മതവും തിച്ചറിയപ്പെടുന്ന പേരുകള്‍ ദയവായി അവര്‍ക്കു നല്‍കാതിരിയ്ക്കുക. ഭാവിയില്‍ അവര്‍ക്കു അത് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും എന്ന് പറഞ്ഞുകൊണ്ട് ഈ ചിന്തകള്‍ ചുരുക്കുന്നു. .