Sunday, April 25, 2010

പരസ്യങ്ങളിലെ അശ്ലീലം

ചിത്രം ശ്രദ്ധിക്കുക. ബ്.എസ്.എൻ എല്ലിന്റെ പുതിയ ഹൈ സ്പീഡ് കണക്ഷൻ സംബന്ധിച്ച പരസ്യത്തിനൊപ്പമുള്ള ചിത്രമാണ്. കർണ്ണാടക ബി.എസ്.എനിൽ നിന്നാണ് അറിയിപ്പ് വന്നിരിക്കുന്നത്. ഇപ്പോഴും ബി.എസ്.എൻ.എൽ സർക്കാരിന് ഓഹരിയുള്ള ഒരു സ്ഥാപനമാണ്. അതിൽ പോലൂം സ്ത്രീകളെ വില്പനച്ചരക്കാ‍ക്കുന്ന പരസ്യമാണ്. പകുതി കീറി കളഞ്ഞ നിക്കറുമിടുവിച്ച് നിർത്തിയിരിക്കുകയാണ് പെൺ കുട്ടിയെ! മാന്യമായി നമ്മുടെ രാജ്യത്തിന് ഇണങ്ങുന്ന വസ്ത്രം ധരിപ്പിച്ച് പരസ്യം ചെയ്താൽ ആരു ശ്രദ്ധിക്കാൻ? ഇനി ഉപഭോക്താക്കളെല്ലാം ഇമ്മാതിരി വസ്ത്രം ധരിച്ചു കൊണ്ട് നെറ്റ് ഉപയോഗിക്കാണോ ആവോ! സ്ത്രീശാക്തീകരണം സ്ത്രീകളെല്ലാം ജെട്ടി ഇട്ടുകൊണ്ടാകട്ടെ. പാർളമെന്റിൽ സ്ത്രീ സംവരണം നടപ്പിലാകുമ്പോൾ വനിതാ എം.പിമാർ എല്ലാം ഇതുപോലെ സൌകര്യാർത്ഥം ജെട്ടിയും ബനിയനുമിട്ട് കയ്യിൽ ലാപ് ടോപ്പുമായി പോട്ടെ. പൊതു പ്രവർത്തകർ വസ്ത്ര ധാരണത്തിലും സിമ്പിൾ ആയിരിക്കണമല്ലോ. ഇനിയും വേണമെകിൽ നിക്കർ വെട്ടി പൊക്കി കൂടുതൽ സിമ്പിൾ ആകാം. ബനിയനും കുറച്ചും കൂടി മേലോട്ട് വെട്ടി കയറ്റാവുന്നതേ ഉള്ളു. വയറിൽ ഒക്കെ എന്തു പള്ളിരിക്കുന്നു? ആകെ ക്കൂടി പെണ്ണുങ്ങൾക്ക് രണ്ടിടത്തല്ലേ പള്ളുള്ളു. ആണുങ്ങൾക്കാണെങ്കിൽ കേവലം ഒരിടത്തും. പടത്തിലുള്ള പെൺകുട്ടിയൊട് ഇങ്ങനെ എഴുതെണ്ടിവന്നതിൽ ക്ഷമ ചോദിക്കണം എന്നുണ്ട്. പക്ഷെ ചോദിക്കുന്നില്ല. കാരണം കുട്ടിയ്ക്ക് അങ്ങനെ നിൽക്കാമെങ്കിൽ നമുക്ക് എഴുതുകയും ചെയ്യാം. പരസ്യത്തിലായാലും യഥാർത്ഥ ജീവിതത്തിലായാലും സ്ത്രീകൾ ഇങ്ങനെ അടിവസ്ത്രങ്ങളായ നിക്കറും ബനിയനും മീതെ മാന്യമായ വസ്ത്രം ധരിച്ചേ മതിയാകൂ. നിങ്ങൾ ആ‍ അടിവസ്ത്രങ്ങൾക്ക് ടീ ഷർട്ടെന്നും, ജെട്ടിക്ക് ബർമ്മുഡയെന്നും ഒക്കെ പരഞ്ഞെന്നിരിക്കും. പക്ഷെ നിങ്ങളോളം പുരോഗമിച്ചിട്ടില്ലാത്ത പാവം ഞങ്ങൾക്കിവ ജെട്ടിയും ബാഡിയുമൊക്കെയാണ്. എന്തായാലും ഗവർണ്മെന്റിനു ഓഹരികളുള്ള സ്ഥാപനങ്ങളെങ്കിലും ഇത്തരം പെൺ പരസ്യങ്ങൾ കൊടുക്കുന്നത് ഒഴിവാക്കേണ്ടതാണ്. എനിക്ക് മനസ്സിലാകാത്തത് ബി.എസ്.എൻ എല്ലിന്റെ കണക്ഷനും സ്ത്രീയുടെ തുടകളുമായി എന്തു ബന്ധമാണുള്ളത് എന്നാണ്.

മേൽകാണിച്ച ചിത്രം താരതമ്യേന അശ്ലീലം കുറവാണെന്നറിയാം. അതിനെക്കാൾ അശ്ലീലമുള്ള ചിത്രങ്ങൾ ചില സർക്കാർ പരസ്യങ്ങളിൽ കണ്ടു വരുന്നുണ്ട്. അത് ഇപ്പോൾ തപ്പി എടുക്കാൻ സമയമില്ലാത്തതുകൊണ്ട് കിട്ടിയത് ഇട്ടുവെന്നുമാത്രം. എന്തായാലും സ്ത്രീകളെ വില്പന ചരക്കാക്കുന്ന പാസ്യങ്ങളിൽ നിന്ന് സർക്കാർ ബന്ധമുള്ള സ്ഥാപനങ്ങൾ ഒഴിഞ്ഞു നിൽക്കണം