മിടുവിച്ച് നിർത്തിയിരിക്കുകയാണ് ഈ പെൺ കുട്ടിയെ! മാന്യമായി നമ്മുടെ രാജ്യത്തിന് ഇണങ്ങുന്ന വസ്ത്രം ധരിപ്പിച്ച് പരസ്യം ചെയ്താൽ ആരു ശ്രദ്ധിക്കാൻ? ഇനി ഉപഭോക്താക്കളെല്ലാം ഇമ്മാതിരി വസ്ത്രം ധരിച്ചു കൊണ്ട് നെറ്റ് ഉപയോഗിക്കാണോ ആവോ! സ്ത്രീശാക്തീകരണം സ്ത്രീകളെല്ലാം ജെട്ടി ഇട്ടുകൊണ്ടാകട്ടെ. പാർളമെന്റിൽ സ്ത്രീ സംവരണം നടപ്പിലാകുമ്പോൾ വനിതാ എം.പിമാർ എല്ലാം ഇതുപോലെ സൌകര്യാർത്ഥം ജെട്ടിയും ബനിയനുമിട്ട് കയ്യിൽ ലാപ് ടോപ്പുമായി പോട്ടെ. പൊതു പ്രവർത്തകർ വസ്ത്ര ധാരണത്തിലും സിമ്പിൾ ആയിരിക്കണമല്ലോ. ഇനിയും വേണമെകിൽ നിക്കർ വെട്ടി പൊക്കി കൂടുതൽ സിമ്പിൾ ആകാം. ആ ബനിയനും കുറച്ചും കൂടി മേലോട്ട് വെട്ടി കയറ്റാവുന്നതേ ഉള്ളു. വയറിൽ ഒക്കെ എന്തു പള്ളിരിക്കുന്നു? ആകെ ക്കൂടി പെണ്ണുങ്ങൾക്ക് രണ്ടിടത്തല്ലേ പള്ളുള്ളു. ആണുങ്ങൾക്കാണെങ്കിൽ കേവലം ഒരിടത്തും. ആ പടത്തിലുള്ള പെൺകുട്ടിയൊട് ഇങ്ങനെ എഴുതെണ്ടിവന്നതിൽ ക്ഷമ ചോദിക്കണം എന്നുണ്ട്. പക്ഷെ ചോദിക്കുന്നില്ല. കാരണം കുട്ടിയ്ക്ക് അങ്ങനെ നിൽക്കാമെങ്കിൽ നമുക്ക് എഴുതുകയും ചെയ്യാം. പരസ്യത്തിലായാലും യഥാർത്ഥ ജീവിതത്തിലായാലും സ്ത്രീകൾ ഇങ്ങനെ അടിവസ്ത്രങ്ങളായ നിക്കറും ബനിയനും മീതെ മാന്യമായ വസ്ത്രം ധരിച്ചേ മതിയാകൂ. നിങ്ങൾ ആ അടിവസ്ത്രങ്ങൾക്ക് ടീ ഷർട്ടെന്നും, ജെട്ടിക്ക് ബർമ്മുഡയെന്നും ഒക്കെ പരഞ്ഞെന്നിരിക്കും. പക്ഷെ നിങ്ങളോളം പുരോഗമിച്ചിട്ടില്ലാത്ത പാവം ഞങ്ങൾക്കിവ ജെട്ടിയും ബാഡിയുമൊക്കെയാണ്. എന്തായാലും ഗവർണ്മെന്റിനു ഓഹരികളുള്ള സ്ഥാപനങ്ങളെങ്കിലും ഇത്തരം പെൺ പരസ്യങ്ങൾ കൊടുക്കുന്നത് ഒഴിവാക്കേണ്ടതാണ്. എനിക്ക് മനസ്സിലാകാത്തത് ഈ ബി.എസ്.എൻ എല്ലിന്റെ കണക്ഷനും സ്ത്രീയുടെ തുടകളുമായി എന്തു ബന്ധമാണുള്ളത് എന്നാണ്.മേൽകാണിച്ച ചിത്രം താരതമ്യേന അശ്ലീലം കുറവാണെന്നറിയാം. അതിനെക്കാൾ അശ്ലീലമുള്ള ചിത്രങ്ങൾ ചില സർക്കാർ പരസ്യങ്ങളിൽ കണ്ടു വരുന്നുണ്ട്. അത് ഇപ്പോൾ തപ്പി എടുക്കാൻ സമയമില്ലാത്തതുകൊണ്ട് കിട്ടിയത് ഇട്ടുവെന്നുമാത്രം. എന്തായാലും സ്ത്രീകളെ വില്പന ചരക്കാക്കുന്ന പാസ്യങ്ങളിൽ നിന്ന് സർക്കാർ ബന്ധമുള്ള സ്ഥാപനങ്ങൾ ഒഴിഞ്ഞു നിൽക്കണം

10 comments:
ഒന്ന്)
പരസ്യങ്ങളിലെ അശ്ലീലത്തിനെ എതിര്‍ക്കുന്നതിന്റെ മറവില്‍ താങ്കള്‍ രസകരമായി സ്ത്രീകളുടെ വസ്ത്രധാരണരീതിയെ കുറ്റപ്പെടുത്തുന്നു. ഓരോ മനുഷ്യനും അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കട്ടേ. അല്ലാതെ പരസ്യത്തിലായാലും യഥാർത്ഥ ജീവിതത്തിലായാലും സ്ത്രീകൾ ഇങ്ങനെ അടിവസ്ത്രങ്ങളായ നിക്കറും ബനിയനും മീതെ മാന്യമായ വസ്ത്രം ധരിച്ചേ മതിയാകൂ. എന്നൊക്കെ പറയുന്നത് മാന്യമായി പറഞ്ഞാല്‍ അത്രശരിയല്ല.
രണ്ട്)
ഒരു പരസ്യത്തിന്റെ മറവില്‍ വനിതാ എം.പി മാര്‍ , നെറ്റ് ഉപയോഗിക്കുന്നവര്‍, പൊതുപ്രവര്‍തകര്‍ എന്നിങ്ങനെ വീട്ടില്‍ അടച്ചിരിക്കാത്ത പെണ്ണുങ്ങളെയൊക്കെ ഒറ്റയടിക്ക് കളിയാക്കുന്ന വാക്കുകള്‍ പാർളമെന്റിൽ സ്ത്രീ സംവരണം നടപ്പിലാകുമ്പോൾ വനിതാ എം.പിമാർ എല്ലാം ഇതുപോലെ സൌകര്യാർത്ഥം ജെട്ടിയും ബനിയനുമിട്ട് കയ്യിൽ ലാപ് ടോപ്പുമായി പോട്ടെ നിശ്ചയമായും മോശമാണ്.
മൂന്ന്)
സ്ത്രീശാക്തീകരണം സ്ത്രീകളെല്ലാം ജെട്ടി ഇട്ടുകൊണ്ടാകട്ടെ. ജെട്ടി ഇടണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം പോലും അതാത് വ്യക്തിക്ക് കൊടുത്തുകൂടേ ?
മാന്യമായ തൊഴിലെടുക്കുന്നതിന്റെ പേരിൽ ആ സ്ത്രീയെ കുറ്റപ്പെടുത്തിയത് ഒട്ടും ശരിയായില്ല, അതി ശക്തമായി പ്രതിഷേധിക്കുന്നു.
ഉടുതുണിയില്ലാതെയാണെങ്കിലും അവരവരുടെ തൊഴിൽ ചെയ്യാൻ ഇവിടെ സ്വാതന്ത്ര്യമില്ലേ??
ആ സ്ത്രീ, ആരേയും പിടിച്ചുപറിക്കാനോ മോഷ്ടിക്കാനോ പോവാത്തതിൽ താങ്കൽക്ക് അതിയായ ദുഖമുള്ളതായി മനസ്സിലാക്കുന്നു.
പാർലിമെന്റിൽ ഞങ്ങൾ കോട്ടുമിട്ട് പോകും പക്ഷെ തിരിച്ചുവരുമ്പോൾ അവിടെയുള്ള കിണ്ടിയും കിണ്ണവും വരേ അടിച്ചുമാറ്റിയിരിക്കും.
താങ്കളേപോലുള്ളവർ ഇതൊരുവലിയ വിഷയമാക്കുമെന്നുള്ളത് കൊണ്ട്തന്നെ ഇതിലും കൂറഞ്ഞവസ്ത്രങ്ങൾ ധരിച്ചുള്ള പരസ്യങ്ങൾ ഇനിയുമുണ്ടാവും.
ചുരുക്കിപറഞ്ഞാൽ ഇതിന്റെയൊക്കെ സന്തതികൾ പുരുഷന്മാർ തന്നെയാണ്.
എല്ലാറ്റിലുമുപരിയായി ഒരാള്‍ (പരസ്യത്തില്‍ അഭിനയിക്കുന്ന ആള്) ഇത്തരം പരസ്യം ചെയ്യാന്‍ തയ്യാറാണെങ്കില്‍ അതിന്റെ പുറകിലുള്ള വികാരം പണം തന്നെ. സംശയമില്ല. ആളുകളുടെ വേഷവിധാനം കണ്ട് ഉല്പന്നം വാങ്ങും എന്നു കരുതുന്നത് മണ്ടത്തരമാണ്. അവര്‍ അവരുടെ ജോലിചെയ്യുന്നു. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പരസ്യമായതുകൊണ്ട് ഇത്തരം പരസ്യം പാടില്ല എന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല.
അരുൺ:.... "അല്ലാതെ പരസ്യത്തിലായാലും യഥാർത്ഥ ജീവിതത്തിലായാലും സ്ത്രീകൾ ഇങ്ങനെ അടിവസ്ത്രങ്ങളായ നിക്കറും ബനിയനും മീതെ മാന്യമായ വസ്ത്രം ധരിച്ചേ മതിയാകൂ. എന്നൊക്കെ പറയുന്നത് മാന്യമായി പറഞ്ഞാല്‍ അത്രശരിയല്ല........”
ആരുൺ,
പെണ്ണുങ്ങൾക്ക് വസ്ത്രമേ ധരിക്കാതെ നടക്കാൻ തന്നെ സ്വാതന്ത്ര്യം നൽകണമെന്നാണ് ഈയുള്ളവന്റെ അഭിപ്രായം. താങ്കളെ പോലെ ഏതൊരു പുരുഷനും അതുതന്നെയാണ് ആഗ്രഹിക്കുക. പക്ഷെ അത് സ്വന്തം അമ്മയും പെങ്ങളും ഭാര്യയും ആകരുതെന്നേ എല്ലാവർക്കും നിർബന്ധമുള്ളൂ.
നന്ദന: “.....മാന്യമായ തൊഴിലെടുക്കുന്നതിന്റെ പേരിൽ ആ സ്ത്രീയെ കുറ്റപ്പെടുത്തിയത് ഒട്ടും ശരിയായില്ല, അതി ശക്തമായി പ്രതിഷേധിക്കുന്നു.......“
നന്ദനേ,
ഇതുപോലെ മാന്യമായ ഏതു തൊഴിലും സ്ത്രീകൾക്ക് ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകണമെന്നു തന്നെയാണ് ഈയുള്ളവന്റെയും അഭിപ്രായം. കാശുനൽകി കാണാൻ കാഴ്ചക്കാരുണ്ടെങ്കിൽ തുണിയില്ലാതെ പ്രദർശനം നടത്തുന്നതും മാന്യമായ ഒരു തൊഴിൽ തന്നെയായിരിക്കും. പിടിച്ചുപറി, മോഷണം എന്നിവ നടത്താതിരുന്നാൽ മതിയല്ലോ.
ചുമടെടുക്കൽ, കെട്ടിട നിർമ്മാണം, വീട്ടുവേല, തൂപ്പ്, അണ്ടിയാപ്പീസിൽ അണ്ടിതല്ല്, തുടങ്ങിയ മാന്യമയ തൊഴിലുകൾ ചെയ്യുന്ന സുന്ദരിമാരായ ഒരു പാട് പെൺകുട്ടികളെ എനിക്കറിയാം. ഈ പരസ്യ നായകമാരൊന്നും അവരുടെ വെട്ടത്തു വരില്ല. കഠിനമായ കൂലിവേലകൾ ചെയ്തു ജീവിക്കുന്ന ആ പാവം സ്ത്രീകളും ദുരഭിമാനം വെടിഞ്ഞ് ഈ പറഞ്ഞപോലെ തുണിയുരിഞ്ഞും അർദ്ധ നഗ്നരായും ഒക്കെ പരസ്യത്തിൽ അഭിനയിച്ചും മറ്റും പണമുണ്ടാക്കണമെന്നു നമുക്ക് കൂട്ടായി ഉപദേശിക്കാം. അപ്പോൾ പണിയോ കുറവ്, ഒട്ടും കാഠിന്യമില്ല. പ്രതിഫലമോ ലക്ഷങ്ങൾ! നമുക്ക് പാവം സുന്ദരികളായ തൊഴിലാളി സ്ത്രീകൾക്കിടയിൽ ഒരു ബോധവൽക്കരണം നടത്തിയാലോ? നിമിഷനേരം കൊണ്ട് ലക്ഷങ്ങൾ കയ്യിൽ വരുന്ന വേശ്യാവൃത്തി ഉൾപ്പെടെ നിരവധി തൊഴിൽ സാധ്യതകൾ ഉള്ളപ്പോൾ ജീവിതം എന്തിനിങ്ങനെ പാഴാക്കുന്നു? പിന്നെ അത്തരം തൊഴിലുകൾ സ്വീകരിക്കുന്നവരുടെ ക്ഷേമൈശ്വൈര്യങ്ങൾക്കു വേണ്ടി അറുവാണി വികസന കോർപ്പറേഷൻ എന്നൊരു വകുപ്പും അതിന് ഒരു ചെയർ മാനും ഒക്കെയാകാം
ഫിയോനിക്സ് : “......ആളുകളുടെ വേഷവിധാനം കണ്ട് ഉല്പന്നം വാങ്ങും എന്നു കരുതുന്നത് മണ്ടത്തരമാണ്. അവര്‍ അവരുടെ ജോലിചെയ്യുന്നു. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പരസ്യമായതുകൊണ്ട് ഇത്തരം പരസ്യം പാടില്ല എന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല......”
ഫിയോനിക്സ്,
താങ്കളോട് യോജിക്കുന്നു. എന്നാലും പരസ്യത്തിൽ സ്ത്രീയുടെ നഗ്നത പ്രദർശിപ്പിച്ച് ആണുങ്ങളെ പ്രകോപിക്കുന്നതെന്തിനെന്നാണ് മനസ്സിലാകാത്തത്. അപ്പോൾ സ്ത്രീകളെ ഇത്തരത്തിൽ ചിത്രീകരിക്കുന്നവർക്ക് അതിൽ എന്തോ ഒരു സുഖം കാണും. അത്രതന്നെ!
പൊതുവേ മറ്റൊന്നു കൂടി പറയട്ടെ; സ്ത്രീസ്വാതന്ത്ര്യം എന്നു പറഞ്ഞാൽ സ്ത്രീകൾക്ക് തുണിയില്ലാതെ നടക്കാനുള്ള സ്വാതന്ത്ര്യമാണെന്നു വിശ്വസിക്കുന്നവർ ഇപ്പോഴുമുണ്ട്. അതല്ല സ്ത്രീ സ്വാതന്ത്ര്യം. ആദ്യം സ്ത്രീ വർഗ്ഗം തന്നെ അവൾക്ക് ഒരു സ്വാതന്ത്ര്യം നൽകട്ടെ. അമ്മ, അമ്മാവി, നാത്തൂൻ തുടങ്ങിയ രൂപത്തിലുള്ള ചരക്കുകൾ തന്നെയാണ് സ്ത്രീസ്വാതന്ത്ര്യത്തിന് തടസ്സം. ഈ ഏതെങ്കിലും അവസ്ഥസ്ത്രീക്കളിലൂടെ കടന്നു പോകുന്നവരാണല്ലോ ഭൂരിഭാഗം സ്ത്രീകളും. പിന്നെ ഈ ചരക്കെന്നു പറഞ്ഞത് അത്തരം സ്ത്രീകളെ സ്ത്രീയെന്ന നല്ലപദം കൊണ്ട് വിശേഷിപ്പിക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടുതന്നെ. അതായത് പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തിന് അന്യായമായി വിലങ്ങിടുന്ന അമ്മമാരും, അമ്മാവിമാരും, നാത്തൂന്മാരും
അമ്മ, അമ്മാവി, നാത്തൂൻ തുടങ്ങിയ രൂപത്തിലുള്ള ചരക്കുകളെ നമുക്കങ്ങ് തട്ടാം.
"സ്ത്രീസ്വാതന്ത്ര്യം എന്നു പറഞ്ഞാൽ സ്ത്രീകൾക്ക് തുണിയില്ലാതെ നടക്കാനുള്ള സ്വാതന്ത്ര്യമാണെന്നു വിശ്വസിക്കുന്നവർ ഇപ്പോഴുമുണ്ട്" അങ്ങനേയും തൊഴിലെടുക്കേണ്ടിവന്നാൽ സമൂഹം തടസ്സം നിൽക്കരുത് എന്നേ ഞാൻ പറഞ്ഞുള്ളൂ.
പുരോഗമനം നമുക്ക് വേണ്ടേ വേണ്ട
Post a Comment