
ബദല്‍ സര്‍ക്കാര്‍ ഉണ്ടാകും: കാരാട്ട്
ചേര്‍ത്തല: യുപിഎയില്‍ ഘടകകക്ഷികളായി അവശേഷിക്കുന്നത് മുസ്ളീം ലീഗും ഡിഎംകെയും മാത്രമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കോഗ്രസ് തന്നെ യുപിഎ പിരിച്ചുവിട്ട മട്ടിലാണ്. എന്നാല്‍ നാല് ഇടതുപക്ഷ പാര്‍ടികളും ആറ് പ്രാദേശിക പാര്‍ടികളും ചേര്‍ന്നാണ് തെരഞ്ഞെടുപ്പിന് മുമ്പായി മൂന്നാം മുന്നണി രൂപീകരിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പിനുശേഷം മറ്റ് മതനിരപേക്ഷ കക്ഷികളുംകൂടിച്ചേര്‍ന്ന് കോഗ്രസ് ഇതര ബിജെപി ഇതര സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. പൊതുമിനിമം പരിപാടിയില്‍ രണ്ട് കാര്യങ്ങളാണ് യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയത്. ഒന്ന് തൊഴിലുളറപ്പ് പദ്ധതി, രണ്ട് വനാവകാശ നിയമം. ഇവ രണ്ടും നടപ്പായത് ഇടതുപക്ഷത്തിന്റെ സമ്മര്‍ദം മൂലമാണ്.
സമാജ്വാദി പാര്‍ടിയുടെ എതിര്‍പ്പുമൂലമാണ് വനിത ബില്‍ പാസാക്കാതെ വന്നതെന്നും കാരാട്ട് പറഞ്ഞു.
(ദേശാഭിമാനിയിൽനിന്ന്)
1 comment:
comment
Post a Comment