Thursday, March 19, 2009

വർഗ്ഗീയ സദാചര പോലീസ്

വർഗ്ഗീയ സദാചര പോലീസ്

മാംഗ്ളുരുവിലെ ശ്രീരാമസേനാ അക്രമങ്ങൾ ഒറ്റപ്പെട്ടതും താൽകാലികവും ആയ സംഭവങ്ങൾ എന്നു ധരിച്ചെങ്കിൽ തെറ്റി. അവിടെ സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.മാത്രവുമല്ല അക്രമങ്ങൾ കേരളാതിർത്തിഭേദിച്ച് ഇങ്ങോട്ടു കടക്കുന്നതായും റിപ്പോർട്ടുകൾ വരുന്നു.

ഏറ്റവും അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് പഠന പ്രോജക്ടിന്റെ ഭാഗമായി വിവരശേഖരണത്തിനിറങ്ങിയ അദ്ധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന സംഘത്തെ സദാചാരപോലീസ് ആക്രമിച്ചു എന്നാണ്. വ്യത്യസ്ഥ മതവിഭാഗക്കാർ ഒരുമിച്ച് സഞ്ചരിക്കുന്നു എന്നതാണ് ആക്രമണ കാരണം.


മറ്റൊന്ന് അവിടെ ശ്രീരാമസേനയെക്ക്തിരെ മുസ്ലീം തീവ്രവാദി സംഘവും രംഗത്തുവന്നിരിക്കുന്നു എന്നതാണ്.അവർ പോലീസ് സേറ്റഷൻ പരിസരത്ത് തമ്മിൽ അടിച്ചുവത്രേ! എത്ര നല്ല പോലീസ് സേറ്റഷനായിരിക്കും അവിടെ എന്ന് ഊഹിക്കുക.

ഹിന്ദുത്വത്തെ പരാമർശിക്കുന്ന എന്തെങ്കിലും പോസ്റ്റിട്ടാൽ എടുത്തുചാടി കമന്റിടുന്ന കാവിബ്ലോഗർമാരും മുസ്ലീം തീവ്രവാദിബ്ലോഗർമാരും സദാചാര പോലീസ് സംഭവങ്ങളെ പറ്റി എന്ത് കമന്റിടുന്നു എന്നറിയുന്നതിൽ താല്പര്യമുണ്ട്.

ഇതും കൂടി കാണൂ

2 comments:

Calvin H said...

അയ്യോ അത് കണ്ടിട്ടില്ലേ? അവരെ ന്യായീകരിക്കാനും ഇഷ്ടം പോലെ ആള്‍ക്കാരുണ്ട്.
പെണ്ണിനെ തല്ലിയെ ഓള് കള്ള് കുടിക്കാന്‍ പോയിട്ടല്ലേ ന്നുള്ള സ്റ്റൈല്..
നന്നാവൂലാ..

വായന said...

കുട്ടിക്കുരങ്ങന്‍മാര്‍ നട്ടുകാരെ സദാചാരം വിളമ്പുമ്പോള്‍. മുന്തിയ നേതാക്കന്‍മാര്‍ മദ്യശാലകള്‍ വ്യാപിപ്പിക്കുന്നു. കര്‍ണ്ണാടകയിലെ കഥ ബഹു കുഹു തന്നെ..... ആശംസകള്‍...