മതൃഭൂമി വാർത്ത
ബച്ചന് ബ്രാന്‍ഡ് അംബാസിഡറാകില്ലെന്ന് യെച്ചൂരിന്യൂഡല്ഹി: ഗുജറാത്ത് സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസിഡറായ നടന് അമിതാഭ് ബച്ചനെ കേരളാ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കാനുള്ള ടൂറിസം വകുപ്പിന്റെ നീക്കത്തിനെതിരെ സി പി എം കേന്ദ്രനേതൃത്വം രംഗത്ത്. ഗുജറാത്തിന്റെ ബ്രാന്റ് അംബാസിഡര്‍ പദവിയിലുള്ള അമിതാഭ് ബച്ചനെ കേരളത്തില്‍ അതേസ്ഥാനത്ത് നിയമിക്കുന്നതിനോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്നും ബച്ചനെ ഈ പദവിയില്‍ നിയമിക്കില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വവുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബച്ചനെ കേരളത്തിന്റെ ടൂറിസം ബ്രാന്റ് അംബാസിഡറാക്കാന്‍ മുന്‍കൈയ്യെടുത്തത് ടൂറിസം മന്ത്രിയും മറ്റൊരു പി. ബി. അംഗവുമായ കോടിയേരി ബാലകൃഷ്ണനാണ്. ഈ തീരുമാനത്തെയാണ് സീതാറാം യെച്ചൂരി ചോദ്യം ചെയ്തിരിക്കുന്നത്.